വയോജനങ്ങള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ച് ലബ്ബക്കട ജെപിഎം കോളേജ് എന്‍എസ്എസ് യൂണിറ്റ്
വയോജനങ്ങള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ച് ലബ്ബക്കട ജെപിഎം കോളേജ് എന്‍എസ്എസ് യൂണിറ്റ്

ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എന്‍എസ്എസ് ദിനാചരണത്തിന്റെ ഭാഗമായി വയോജനങ്ങള്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി ഉദ്ഘാടനം ചെയ്തു. ഒറ്റപ്പെടല്‍ അനുഭവിക്കുന്ന വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തുക, അധ്വാനശേഷി കുറയുമ്പോള്‍ മനുഷ്യരെ വലിച്ചെറിയുന്ന സംസ്‌കാരത്തിനെതിരെ പോരാടുക, വയോജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാത്ത മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമെതിരെ നിയമപരമായി നീങ്ങാനുള്ള ശേഷി കൈവരിക്കുക, അവരുടെ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇരട്ടയാര്‍ ആല്‍ഫോമന്‍സാ ഭവനിലെ വയോജനങ്ങള്‍ക്കൊപ്പമാണ് പ്രോഗ്രാം - ഓഫീസര്‍മാരും യൂണിറ്റംഗങ്ങളും വിനോദയാത്ര നടത്തിയത്. മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍, പ്രോഗ്രാം ഓഫീസര്‍മാരായ ടിജി ടോം, സോണിയ ജെയിംസ് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം-ഓഫീസര്‍മാരായ മോനിഷ സി. വിജയന്‍, രാഹുല്‍ ജോര്‍ജ്, ഡോ. വിഷ്ണു സജന്‍, എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






