രാജകുമാരി പഞ്ചായത്തിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് കോണ്‍ഗ്രസ്
രാജകുമാരി പഞ്ചായത്തിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് കോണ്‍ഗ്രസ്
ഇടുക്കി: രാജകുമാരി പഞ്ചായത്തിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചു. എല്‍ഡിഎഫ് ഭരണ സമിതിയുടെ ഭീഷണിക്ക് മുമ്പില്‍ തെരഞ്ഞെടുപ്പ് ഉദ്യോസ്ഥര്‍ കീഴടങ്ങിയന്നും ആക്ഷേപമുണ്ട്. പഞ്ചായത്തില്‍ വര്‍ഷങ്ങളായി താമസമില്ലാത്തവരെ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷ നല്‍കിയിട്ടും ഹിയറിങിന് ഹാജരാകാത്തവരെ വോട്ടര്‍ പട്ടികയില്‍ നിലനിര്‍ത്തിയെന്നും ആരോപണമുണ്ട്. സിപഐഎം ശാന്തന്‍പാറ ഏരിയ കമ്മിറ്റി സെക്രട്ടറിക്കും രാജകുമാരി പഞ്ചായത്തിലെ മുന്‍ സിഡിഎസ് ചെയര്‍പേഴ്സണും ഇരട്ട വോട്ടുകള്‍ ഉള്ളതായി ചൂണ്ടി കാണിച്ചിട്ടും നടപടി എടുക്കാന്‍ തയാറായില്ലെന്ന് മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ട് പറഞ്ഞു. പഞ്ചായത്തിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള വാര്‍ഡുകളില്‍ സ്ഥിരതാമസമില്ലാത്ത തമിഴ്‌നാട്ടില്‍ വോട്ടുള്ളവരെ രേഖാമൂലം പരാതി നല്‍കിട്ടും വോട്ടര്‍ പട്ടികയില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. ഇരട്ട വോട്ടുകള്‍ നീക്കം ചെയ്യാന്‍ തയാറാകാത്തതിനെതിരെയാണ് കോണ്‍ഗ്രസ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
What's Your Reaction?

