ഇരട്ടയാര്‍ കാറ്റാടിക്കവലയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: നടപടി സ്വീകരിക്കാതെ ജല അതോറിറ്റി
ഇരട്ടയാര്‍ കാറ്റാടിക്കവലയില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: നടപടി സ്വീകരിക്കാതെ ജല അതോറിറ്റി

ഇടുക്കി: ഇരട്ടയാര്‍ കാറ്റാടിക്കവല രാജേന്ദ്രന്‍ പടി ഭാഗത്ത് മാസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി. നിരവധി തവണ ജല അതോറിറ്റി അധികൃതരെ വിവരമറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ദിവസവും കുടിവെള്ളം പമ്പ് ചെയ്യുമ്പോള്‍ ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴാകുന്നത്. വേനന്‍ കടുത്തതോടെ കുടിവെള്ളം പാഴാകാതെ സംരക്ഷിക്കേണ്ട അധികൃതര്‍ ഇത് ശ്രദ്ധിക്കുന്നില്ലെന്നാണ് ആരോപണം. ഇരട്ടയാര്‍ നോര്‍ത്ത് പമ്പ് ഹൗസില്‍ നിന്നാണ് ഈ ഭാഗത്തേയ്ക്ക് വെള്ളം എത്തിക്കുന്നത്. ഇരട്ടയാര്‍ ഡാമില്‍ നിന്ന്‌വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ചാണ് വീടുകളിലേയ്ക്ക് നല്‍കുന്നത്. വേനല്‍ കടുത്ത സാഹചര്യത്തില്‍ ഡാമില്‍ വെള്ളം കുറയുന്ന സ്ഥിതിയുണ്ട്. അതിനാല്‍ കുടിവെള്ള ക്ഷാമം നേരിടുന്ന സാഹചര്യത്തിലേയ്ക്ക് എത്തുന്നതിന് മുമ്പ് നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






