പഹല്‍ഗാം ഭീകരാക്രമണം: മരണമടഞ്ഞവര്‍ക്ക് അന്ത്യഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് കട്ടപ്പനയില്‍ ദീപം തെളിച്ചു

പഹല്‍ഗാം ഭീകരാക്രമണം: മരണമടഞ്ഞവര്‍ക്ക് അന്ത്യഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് കട്ടപ്പനയില്‍ ദീപം തെളിച്ചു

Apr 25, 2025 - 10:11
 0
പഹല്‍ഗാം ഭീകരാക്രമണം: മരണമടഞ്ഞവര്‍ക്ക് അന്ത്യഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് കട്ടപ്പനയില്‍ ദീപം തെളിച്ചു
This is the title of the web page

ഇടുക്കി: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി  അര്‍പ്പിച്ച് കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി ദീപം തെളിയിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു. കട്ടപ്പന നഗരസഭ മിനി സ്റ്റേഡിയത്തില്‍ എഐസിസി അംഗം അഡ്വ. ഇ എം അഗസ്തി ഉദ്ഘാടനം ചെയ്തു. ഏതെങ്കിലും ഒരു ഭീകര സംഘടന ഒരു ആക്രമണം നടത്തിയാല്‍ തകരുന്നതല്ല ഇന്ത്യാ രാജ്യവും രാജ്യത്തിന്റെ മതേതരത്വവും എന്ന് അദ്ദേഹം പറഞ്ഞു. ഭീകരതക്കെതിരെ വിട്ടുവീഴ്ച്ച ഇല്ലാത്ത നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രക്തം വീണ ഭാരത മണ്ണിനെ അസ്ഥിരപ്പെടുത്താന്‍ ഒരു ശക്തിക്കും കഴിയിലെലന്നും ഇ എം അഗസ്തി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. കെപിസിസിസി സെക്രട്ടറി തോമസ് രാജന്‍ സന്ദേശം നല്‍കി. ജോയി ആനിത്തോട്ടം, കെ എ മാത്യു, സിബി പാറപ്പായി, ഷാജി വെള്ളംമാക്കല്‍, എ എം സന്തോഷ്, ജോസ് ആനക്കല്ലില്‍, പ്രശാന്ത് രാജു, കെ എസ് സജീവ്, പി എസ് മേരിദാസന്‍, ബിജു പുന്നോലി, പി എസ് രാജപ്പന്‍, റുബി വേഴമ്പത്തോട്ടം, അരുണ്‍കുമാര്‍ കാപ്പുകാട്ടില്‍, രാജു വെട്ടിക്കല്‍, റിന്റോ സെബാസ്റ്റ്യന്‍, ബെന്നി അല്ലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow