ഇ ജെ ജോസഫിന്റെ 'സെനീബ്' നാടകത്തിന്റെ പുസ്തകരൂപം പ്രകാശനം ചെയ്തു

ഇ ജെ ജോസഫിന്റെ 'സെനീബ്' നാടകത്തിന്റെ പുസ്തകരൂപം പ്രകാശനം ചെയ്തു

Aug 16, 2026 - 16:18
 0
ഇ ജെ ജോസഫിന്റെ 'സെനീബ്' നാടകത്തിന്റെ പുസ്തകരൂപം പ്രകാശനം ചെയ്തു
This is the title of the web page

ഇടുക്കി: ദര്‍ശന കലാകേന്ദ്രം കട്ടപ്പനയുടെ നേതൃത്വത്തില്‍ സിബിഎസ്ഇ മലായളം പാഠാവലിയില്‍ ഉള്‍പ്പെട്ട എഴുത്തുകാര്‍ക്ക് അനുമോദനവും ഇ ജെ ജോസഫിന്റെ നാടകമായ സെനീബിന്റെ പ്രകാശനവും കട്ടപ്പനയില്‍ നടത്തി. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജിജി കെ ഫിലിപ്പ് പുസ്തക പ്രകാശനം നിര്‍വഹിച്ചു. കവി കെ ആര്‍ രാമചന്ദ്രന്‍ ഏറ്റുവാങ്ങി. 2025ലെ സംഗീത നാടക അക്കാദമി നാടക മത്സരം ഉള്‍പ്പെടെയുള്ള വേദികളില്‍ അവതരിപ്പിക്കപ്പെട്ട ദര്‍ശനയുടെ നാടകമായ സെനീബ് ഇന്ത്യാ വിഭജനത്തിന്റെ കെടുതികള്‍ ശക്തമായി ആവിഷ്‌കരിക്കുന്ന നാടകമാണ്. മുതിര്‍ന്ന നാടക രചയിതാവും സംവിധായകനുമായ ടി എം എബ്രഹാമിന്റെ അവതാരികയോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സാഹിത്യ സദസാണ് പ്രസാധകര്‍. അഡ്വ. വി എസ് ദീപു അധ്യക്ഷനായി. എഴുത്തുകാരന്‍ ജോസ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തി. മാത്യു ജോര്‍ജ്, മോബിന്‍ മോഹന്‍, എം ജെ ആന്റണി, ജയാ കുറുപ്പ്,  ഇ ജെ ജോസഫ്, പ്രിന്‍സ് ഓവേലില്‍, ബാബു പൗലോസ്, വി എസ് ദീപു, എം എ അഗസ്റ്റിന്‍തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow