സ്വതന്ത്ര കര്‍ഷക സംഘടനകള്‍ മറയൂരില്‍ പ്രതിഷേധ സദസ് നടത്തി
സ്വതന്ത്ര കര്‍ഷക സംഘടനകള്‍ മറയൂരില്‍ പ്രതിഷേധ സദസ് നടത്തി

ഇടുക്കി: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ നയങ്ങള്‍ക്കെതിരേ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ മറയൂരില്‍ പ്രതിഷേധ സദസ് നടത്തി. മുന്‍ എംഎല്‍എ പി വി അന്‍വര്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്റ് ചെയര്‍മാന്‍ പി എം ബേബി അധ്യക്ഷനായി. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. ജോണി കെ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മാന്‍സണ്‍, അഡ്വ. ബിനോയി തോമസ്, റസാഖ് ചൂരവേലില്‍, അജിത്ത് പൊറ്റാസ്, ഡയസ് പുല്ലന്‍, മാത്യു ജോസ് ആറ്റുപുറം തുടങ്ങിയവര്‍ സംസാരിച്ചു. രാഷ്ട്രീയ കിസാന്‍ മഹാസംഘ്, ഇടുക്കി ലാന്‍ഡ് ഫ്രീഡം മൂവ്‌മെന്റ്, അതിജീവന പോരാട്ടവേദി, മലനാട് കര്‍ഷക രക്ഷാ സമിതി, വിഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്‍, ആം ആദ്മി പാര്‍ട്ടി കര്‍ഷക വിഭാഗം തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
What's Your Reaction?






