ഇടിഞ്ഞമല സ്‌പൈസസ് ആന്‍ഡ് കോഫി കര്‍ഷക സംഘം പരീക്ഷാ വിജയികളെ അനുമോദിച്ചു
ഇടിഞ്ഞമല സ്‌പൈസസ് ആന്‍ഡ് കോഫി കര്‍ഷക സംഘം പരീക്ഷാ വിജയികളെ അനുമോദിച്ചു

ഇടുക്കി: ഇരട്ടയാര്‍ ഇടിഞ്ഞമലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പൈസസ് ആന്‍ഡ് കോഫി കര്‍ഷക സംഘം പരീക്ഷാ വിജയികളെ അനുമോദിച്ചു. പ്രസിഡന്റ് കെ ജി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു
ഇരട്ടയാര്‍ പഞ്ചായത്തിലെ 14, 13, 6, 8 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും സംഘം നടത്തിവരുന്നുണ്ട്. ബി.എസ്.സി നഴ്‌സിങ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ക്രിസ്റ്റീന മാത്യു, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ റിയാ റോയി , എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ റിച്ചു റോയ്, അല്‍ഫോന്‍സാ ജോസഫ് , ആഷ്‌ന സുനോജ് , തെരേസ ജോസഫ്, ജീവന്‍ സെബാസ്റ്റ്യന്‍ എന്നിവരെ മൊമന്റോയും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. സെക്രട്ടറി ബേബി കൈച്ചിറ, ജോസഫ് ചാണ്ടി മുളക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






