കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാര്‍ കുറവ്: നാട്ടുകാര്‍ ബുദ്ധിമുട്ടില്‍
കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാര്‍ കുറവ്: നാട്ടുകാര്‍ ബുദ്ധിമുട്ടില്‍

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരുടെ കുറവ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കുന്നുവെന്നു. 3 മാസം മുമ്പ് വിരമിച്ച സെക്രട്ടറിക്ക് പകരം പുതിയ ആളെ നിയമിച്ചിട്ടില്ല. സെക്രട്ടറിയുടെ അധികച്ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് സെക്രട്ടറിയും കഴിഞ്ഞദിവസം സ്ഥലം മാറിപ്പോയി. ജില്ലയിലെ വലിയ പഞ്ചായത്തുകളിലൊന്നാണ് കഞ്ഞിക്കുഴി. ജീവനക്കാരുടെ അഭാവം പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതായി ആക്ഷേപമുണ്ട്. മക്കുവള്ളി, കൈതപ്പാറ, മനയത്തടം, തട്ടേക്കണ്ണി മേഖലയിലെ ആളുകള്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് ഓഫീസിലെത്തി നിരാശരായി മടങ്ങുന്നു. ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തി പ്രതിസന്ധി പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






