ഓട്ടോറിക്ഷയില്‍ വിദേശമദ്യം കടത്താന്‍ ശ്രമിച്ച ആനവിലാസം സ്വദേശി പിടിയില്‍
ഓട്ടോറിക്ഷയില്‍ വിദേശമദ്യം കടത്താന്‍ ശ്രമിച്ച ആനവിലാസം സ്വദേശി പിടിയില്‍

ഇടുക്കി: ചില്ലറ വില്‍പ്പനയ്ക്കായി ഓട്ടോറിക്ഷയില്‍ വിദേശമദ്യം കടത്താന്‍ ശ്രമിച്ച ഡ്രൈവറെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ആനവിലാസം സ്വദേശി മധു(52) ആണ് പിടിയിലായത്. ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങി ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച 9 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ മദ്യം ചില്ലറ വില്‍പ്പന നടത്തിവന്നതായി പൊലീസ് പറഞ്ഞു. ചെളിമട ഭാഗത്ത് പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുമളി എസ്എച്ച്ഒ കെ അഭിലാഷ് കുമാര്‍, എസ്‌ഐ രാഹുല്‍ ചന്ദ്രന്‍, സിപിഒ വിനോദ് രമേശ് എന്നിവരാണ് അന്വേഷണം.
What's Your Reaction?






