അനിശ്ചിതത്വത്തില്‍ നേര്യമംഗലം വനമേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍

അനിശ്ചിതത്വത്തില്‍ നേര്യമംഗലം വനമേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍

Aug 8, 2025 - 13:55
 0
അനിശ്ചിതത്വത്തില്‍ നേര്യമംഗലം വനമേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
This is the title of the web page

ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചത് വാഹനയാത്രികര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. കോടതി വിധിയെ തുടര്‍ന്നാണ് നേര്യമംഗലം വനമേഖലയില്‍ നിര്‍മാണ ജോലികള്‍ നിലച്ചത്. സംരക്ഷണ ഭിത്തി നിര്‍മാണത്തിനായി റോഡരികിലെ മണ്ണ് നീക്കിയതോടെ ഏത് നിമിഷവും താഴേക്ക്  പതിക്കാവുന്ന നിലയില്‍ നിരവധി മരങ്ങളാണ് ഇവിടെയുള്ളത്. പലയിടത്തും മുറിച്ച മാറ്റിയ മരങ്ങള്‍ റോഡില്‍ തന്നെ കിടക്കുകയാണ്. മേഖലയില്‍ റോഡ് നിര്‍മാണം എന്ന് പുനരാരംഭിക്കാനാകുമെന്നത് അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ഹൈറേഞ്ചുകാര്‍ കൊച്ചി -  ധനുഷ്‌ക്കോടി ദേശീയപാതയുടെ നവീകരണ പ്രവര്‍ത്തനങ്ങളെ വന്‍ പ്രതീക്ഷയോടെയായിരുന്നു നോക്കികണ്ടത്. മഴക്കാലമായാല്‍ ആശങ്കയോടെ മാത്രമെ ഇതുവഴി യാത്ര ചെയ്യാനാകു. നിലവില്‍ ഇതുവഴിയുള്ള യാത്ര മുമ്പത്തെക്കാള്‍ ആശങ്ക നിറഞ്ഞതായി മാറിയിയിക്കുകയാണ്. ജനകീയ സമരങ്ങളും പ്രക്ഷോഭങ്ങളുമൊക്കെ നടന്നുവെങ്കിലും വിഷയത്തില്‍ കാര്യമായ നടപടിയില്ല. മഴ മാറി വിനോദ സഞ്ചാര മേഖല സജീവമാകുന്നതോടെ മേഖലയില്‍ ഗതാഗതകുരുക്കും രൂപംകൊള്ളും. സ്ഥിരമായി അപകടമുണ്ടാകുന്ന ഇവിടെ റോഡ് നിര്‍മാണം പുനരാരംഭിക്കാന്‍ കോടതിയില്‍ നിന്ന് അടിയന്തരമായി നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow