മലയോര ഹൈവേ നിര്‍മാണം: പരപ്പ് പാറമടയ്ക്ക് സമീപം വീടിനോട് ചേര്‍ന്ന് സംരക്ഷണഭിത്തി നിര്‍മിക്കുന്നതായി പരാതി
മലയോര ഹൈവേ നിര്‍മാണം: പരപ്പ് പാറമടയ്ക്ക് സമീപം വീടിനോട് ചേര്‍ന്ന് സംരക്ഷണഭിത്തി നിര്‍മിക്കുന്നതായി പരാതി
ഇടുക്കി: മലയോര ഹൈവേയുടെ നിര്‍മാണം നടക്കുന്ന പരപ്പ് പാറമടയ്ക്ക് സമീപം കോണ്‍ക്രീറ്റ് വാള്‍ ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തി വീടിനോട് ചേര്‍ന്ന് നിര്‍മിക്കുന്നതായി പരാതി. കോളരിക്കല്‍ തങ്കച്ചനാണ് പരാതിയുമായി രംഗത്തെത്തിയത്. 10 സെന്റ സ്ഥലത്തിലാണ് തങ്കച്ചന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഇവിടെ എല്‍ ഷെയിപ്പില്‍ കോണ്‍ക്രീറ്റ് വാള്‍ നിര്‍മിക്കാനാണ് കരാറുകാര്‍ ശ്രമം നടത്തുന്നത്. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡ് തങ്കച്ചന്റെ വീടിന്റെ ഭാഗത്ത് ഒരുമീറ്റര്‍ കൂടുതല്‍ കയറ്റിയാണ് സംരക്ഷണഭിത്തി നിര്‍മിക്കുന്നത്. ഇങ്ങനെ കോണ്‍ഗ്രീറ്റ് വാള്‍ നിര്‍മിച്ചാല്‍ തങ്ങള്‍ക്ക് വീട്ടിലേയ്ക്ക് കയറാന്‍ സാധിക്കാത്ത സ്ഥിതി വരുമെന്ന് തങ്കച്ചന്‍ പറഞ്ഞു. നിലവില്‍ കോണ്‍ക്രീറ്റ് വാള്‍ നില്‍ക്കുന്ന രീതിയില്‍ സംരക്ഷണഭിത്തി കെട്ടിയാല്‍ മതിയെന്ന് കരാറുകാരെ അറിയിച്ചിട്ടും മുമ്പ് അളന്നുപോയതിനാല്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്നാണ് കരാറുകള്‍ പറയുന്നത്. ഇതോടൊപ്പം മേഖലയില്‍ വ്യാപകമായി പാറ പൊട്ടിച്ചതിനാല്‍ വീടിന് കേടുപാടുകളും സംഭവിച്ചിട്ടുണ്ടെന്ന് തങ്കച്ചന്‍ പറയുന്നു.
What's Your Reaction?

