ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍ കട്ടപ്പനയില്‍ കലക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍ കട്ടപ്പനയില്‍ കലക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

കട്ടപ്പന : സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാനും ലിംഗവിവേചനം അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍ കട്ടപ്പനയില്‍ നടത്തി. ജില്ലാതല ഉദ്ഘാടനം കലക്ടര്‍ ഷീബാ ജോര്‍ജ് നിര്‍വഹിച്ചു. ഇടുക്കിക്കവലയില്‍ കലക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത റാലി ടൗണ്‍ ചുറ്റി നഗരസഭാ സ്റ്റേഡിയത്തില്‍ സമാപിച്ചു. അങ്കണവാടി ജീവനക്കാര്‍, പൈനാവ് ഗവ. എന്‍ജിനീയറിംഗ് കോളേജ്, കട്ടപ്പന സെന്റ് ജോണ്‍സ് നഴ്‌സിംഗ് കോളേജ്, ലബ്ബക്കട ജെപിഎം കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ റാലിയില്‍ അണിനിരന്നു.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനും അവരെ സമൂഹത്തിന്റെ മുന്‍ധാരയില്‍ എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കേണ്ടത് സമൂഹത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തമാണെന്ന് കലക്ടര്‍ ഷീബാ ജോര്‍ജ് പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി അധ്യക്ഷയായി. ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ മനോജ് മുരളി, സെക്രട്ടറി ആര്‍. മണികണ്ഠന്‍, ജില്ലാ ശിശു വികസന ഓഫീസര്‍ ഗീതാകുമാരി എസ്, സിഡിപിഒ ആര്‍ ലേഖ, സുബിത പരമേശ്വരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






