ഇടുക്കിയിലെ ജനങ്ങളെ കുടിയിറക്കാനുള്ള അജണ്ട സര്‍ക്കാര്‍ നടപ്പാക്കുന്നത് വനംവകുപ്പിനെ ഉപയോഗിച്ച്: ഡീന്‍ കുര്യാക്കോസ്
ഇടുക്കിയിലെ ജനങ്ങളെ കുടിയിറക്കാനുള്ള അജണ്ട സര്‍ക്കാര്‍ നടപ്പാക്കുന്നത് വനംവകുപ്പിനെ ഉപയോഗിച്ച്: ഡീന്‍ കുര്യാക്കോസ്

ഇടുക്കി: ജില്ലയിലെ കര്‍ഷകരെ കുടിയിറക്കാനുള്ള ഗൂഢാലോചന വനംവകുപ്പിലൂടെ സര്‍ക്കാര്‍ നടപ്പാക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. വനംവകുപ്പിന്റെ ജനദ്രോഹ നടപടികള്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നു. കേരളം ഭരിക്കുന്നത് വനംവകുപ്പായി മാറിയിരിക്കുകയാണ്. റവന്യൂഭൂമി പോലും വനമാക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. ആനയിറങ്കല്‍ ഉള്‍പ്പെടെയുള്ള ടൂറിസം മേഖലകള്‍ നാശത്തിന്റെ വക്കിലാണ്. ഒരുവശത്ത് ജനങ്ങള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയാകുകയും മറുതലയ്ക്കല്‍ കുടിയിറക്കാനുള്ള നീക്കവും നടക്കുന്നു. സാധാരണക്കാരുടെ നീതി നിഷേധിക്കുന്ന നയമാണ് വനംവകുപ്പ് നടപ്പാക്കുന്നത്. വിഷയത്തില്‍ സര്‍ക്കാരും സിപിഐഎം നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും എംപി കട്ടപ്പനയില്‍ പറഞ്ഞു.
What's Your Reaction?






