എറണാകുളം സ്വദേശിയായ ബാര്‍ ഉടമ മൂന്നാറിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

എറണാകുളം സ്വദേശിയായ ബാര്‍ ഉടമ മൂന്നാറിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

May 26, 2025 - 14:24
 0
എറണാകുളം സ്വദേശിയായ ബാര്‍ ഉടമ മൂന്നാറിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
This is the title of the web page

ഇടുക്കി: മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ കൊച്ചിയിലെ ബാര്‍ ഉടമയെ റിസോര്‍ട്ടിന്റെ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കാക്കനാട് ഒലിമുഗള്‍ സ്വദേശി ജിനി ജോസഫാണ് മരിച്ചത്. ഇദ്ദേഹം മുറിയില്‍നിന്ന് താഴേയ്ക്ക് ചാടി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പഴയ മൂന്നാര്‍ ഹൈറേഞ്ച് ക്ലബ് പാലത്തിനു സമീപമുള്ള റിസോര്‍ട്ടിന്റെ അഞ്ചാംനിലയിലാണ്  ജിനി ജോസഫ് വെള്ളിയാഴ്ച മുറിയെടുത്തത്. ഞായറാഴ്ച രാത്രി 8.30 ഓടെ ഇദ്ദേഹത്തെ റിസോര്‍ട്ടിന്റെ അടിവശത്ത് വീണ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൂന്നാര്‍ പൊലീസ് അന്വേഷണം തുടങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow