അഥര്‍വ സജിത്തിനും ദേവനന്ദ രതീഷിനും മുഖ്യമന്ത്രിയുടെ അനുമോദനം

അഥര്‍വ സജിത്തിനും ദേവനന്ദ രതീഷിനും മുഖ്യമന്ത്രിയുടെ അനുമോദനം

Dec 13, 2023 - 20:13
Jul 7, 2024 - 20:19
 0
അഥര്‍വ സജിത്തിനും ദേവനന്ദ രതീഷിനും മുഖ്യമന്ത്രിയുടെ അനുമോദനം
This is the title of the web page

ഇടുക്കി : ഫ്ളാഷ് കാര്‍ഡ് ഐഡന്റിഫിക്കേഷനിലൂടെ നിരവധി ബഹുമതികള്‍ നേടിയ ഒന്നര വയസുകാരന്‍ അഥര്‍വ സജിത്തിനും ഇന്‍സ്റ്റഗ്രാം റീല്‍സ്, ടിക്ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധേയായ ഉജ്ജ്വല ബാല്യം പുരസ്‌കാരം ജേതാവ് കട്ടപ്പന സ്വദേശിനി ദേവനന്ദ രതീഷിനും മുഖ്യമന്ത്രിയുടെ അനുമോദനം. ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ ഇടുക്കി നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിലാണ് ഇരുവരെയും ഉപഹാരം നല്‍കി അനുമോദിച്ചത്.

സൗരയുധത്തിലെ ഗ്രഹങ്ങള്‍, ലോകത്തിലെ പ്രധാന വ്യക്തികള്‍, പഴങ്ങള്‍, മൃഗങ്ങള്‍ തുടങ്ങി 600ലേറെ പേരുകളും ചിത്രങ്ങളും അഥര്‍വയ്ക്ക് മനപ്പാഠമാണ്. കാര്‍ഡുകള്‍ കാട്ടി പേരുകള്‍ പറഞ്ഞാല്‍ ചൂണ്ടിക്കാണിക്കും. ഒരുമിനിറ്റില്‍ 60ലേറെ ഫ്ളാഷ് കാര്‍ഡുകള്‍ തിരിച്ചറിയും. കലാം വേള്‍ഡ് ഓഫ് റെക്കോഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവ ഇതിനോടകം അഥര്‍വയെ തേടിയെത്തി. ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ പരിഗണനയിലാണ്. യുകെ ആസ്ഥാനമായുള്ള വേള്‍ഡ് റെക്കോഡ്സ് യൂണിവേഴ്സിറ്റിയുടെ ഗ്രാന്റ് മാസ്റ്റര്‍ പദവി ലഭിക്കുന്ന നടപടികളും പുരോഗമിക്കുന്നു. ഏഴുമാസം പ്രായമുള്ളപ്പോഴാണ് കുട്ടി പ്രത്യേക കഴിവ് പ്രകടമാക്കിത്തുടങ്ങിയത്. അച്ഛന്‍ കട്ടപ്പന പേഴുംകവല മഠത്തില്‍ സജിത്-- തീര്‍ഥ ഗോപിക രാജ് ദമ്പതികളുടെ മകനാണ്. ഇവരും മുത്തച്ഛന്‍ പി പി ഗണേഷും മുത്തശ്ശി സുമ നായരും ചേര്‍ന്നാണ് കുട്ടിയെ ഫ്ളാഷ് കാര്‍ഡ് ഐഡന്റിഫിക്കേഷന്‍ പഠിപ്പിക്കുന്നത്.

ദേവനന്ദ രതീഷ് മലയാളം, തമിഴ് ഭാഷകളിലായി ആറു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 'ആകാശത്തിനു താഴെ' എന്ന സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. സ്വര്‍ഗത്തിലെ കട്ടുറുമ്പ്, സൂപ്പര്‍ ജിംനി, തമിഴ്ചിത്രമായ ഗ്രീന്‍ ചില്ലീസ് എന്നിവ റിലീസിന് തയ്യാറെടുക്കുന്നു. നിരവധി ടിവി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. അഭിനയത്തിന് പുറമേ ചിത്രരചനയിലും സജീവമാണ്. ജെസി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം, സുഗതവനം ട്രസ്റ്റ് പുരസ്‌കാരം, പ്രേംനസീര്‍ പുരസ്‌കാരം, കലാഭവന്‍മണി സേവന സമിതി പുരസ്‌കാരം, കലാഭവന്‍മണി ചാരിറ്റബിള്‍ ട്രസ്റ്റ് പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കട്ടപ്പന പുളിയന്‍മലയിലെ ചുമട്ടുതൊഴിലാളിയായ വരിക്കാനിയില്‍ വി ആര്‍ രതീഷിന്റെയും മായയുടെയും മകളാണ്. കട്ടപ്പന ഓസാനം ഇഎം എച്ച്എസ്എസില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow