റീല്‍സല്ല ജീവിതം എന്ന സന്ദേശമുയര്‍ത്തി അടിമാലിയില്‍ ഫണ്‍മാരത്തോണ്‍
റീല്‍സല്ല ജീവിതം എന്ന സന്ദേശമുയര്‍ത്തി അടിമാലിയില്‍ ഫണ്‍മാരത്തോണ്‍

ഇടുക്കി: ഗ്യാപ്പ് റോഡിലും മൂന്നാറിന്റെ പരിസരപ്രദേശങ്ങളിലും യുവാക്കള്‍ വാഹനങ്ങളില്‍ അപകടകരമായി സഞ്ചരിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ അടിമാലിയില്‍ ഫണ്‍മാരത്തോണ്‍ സംഘടിപ്പിച്ചു. റീല്‍സല്ല ജീവിതം എന്ന സന്ദേശം പതിച്ച ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളുള്‍പ്പെടെ മാരത്തോണില്‍ പങ്കെടുത്തത്. അപകടയാത്രക്കെതിരെയുള്ള ബോധവത്കരണമായി നടത്തിയ പരിപാടിയില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. സാഹസികയാത്ര നടത്തുമ്പോള്‍ ഉണ്ടാകാന്‍ ഇടയുള്ള അപകടങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണം യുവാക്കളിലേക്കും പൊതുജനങ്ങളിലേക്കും എത്തിക്കുന്നതിലൂടെ ഇത്തരം പ്രവണതകള്‍ തടയാനാകുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രതീക്ഷ.
What's Your Reaction?






