വാഗമണ്‍- ഈരാറ്റുപേട്ട റോഡില്‍ ട്രാവലര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു: 6 പേര്‍ക്ക് പരിക്ക്
വാഗമണ്‍- ഈരാറ്റുപേട്ട റോഡില്‍ ട്രാവലര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു: 6 പേര്‍ക്ക് പരിക്ക്

ഇടുക്കി: വാഗമണ്‍- ഈരാറ്റുപേട്ട റോഡില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. കുമരകം കമ്പിച്ചിറ സ്വദേശിനി ധന്യ(43) ആണ് അപകടത്തില്‍ മരിച്ചത്. 6 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് ഈരാറ്റുപേട്ട വേലത്തുശേരിക്കുസമീപമാണ് അപകടം. 12 അംഗം വാഗമണ്‍ സന്ദര്‍ശിച്ച് തിരികെ മടങ്ങുകയായിരുന്നു. ട്രാവലര്‍ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






