മനുഷ്യര്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി
മനുഷ്യര്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി

ഇടുക്കി: മനുഷ്യര്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കണമെന്ന് സീറോ മലബാര്‍ സഭ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി. തങ്കമണി സെന്റ് തോമസ് പള്ളിയില്‍ പെസഹാ ദിനത്തോടനുബന്ധിച്ച് നടന്ന പ്രാര്‍ഥനാചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തിലെ നാല് ഘട്ടങ്ങള്‍ പ്രകൃതിയുടെ പല ഘടകങ്ങളെയും ആശ്രയിച്ചാണ്. ലഹരിയുടെ ഉപയോഗത്തിന്റെ പിടിയിലാണ് ലോകം. താല്‍ക്കാലിക ഉന്മേഷത്തിനും ഉന്മാദത്തിനുമായി ഉപയോഗിക്കുന്ന ലഹരി സര്‍വനാശത്തിന് കാരണമാകും. ഇക്കാര്യം പൊതുസമൂഹം തിരിച്ചറിഞ്ഞതായും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. പ്രാര്‍ഥനകള്‍ക്കുശേഷം നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും അദ്ദേഹം നേതൃത്വം നല്‍കി. ചടങ്ങില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
What's Your Reaction?






