മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കുടിശിക നിവാരണം: വാഹനപ്രചരണ ജാഥ കുമളിയില്‍ തുടങ്ങി
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കുടിശിക നിവാരണം: വാഹനപ്രചരണ ജാഥ കുമളിയില്‍ തുടങ്ങി

ഇടുക്കി: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കുടിശിക നിവാരണ ക്യാമ്പിന്റെ ഭാഗമായുള്ള വാഹന പ്രചരണ ജാഥ കുമളിയില്‍ ആരംഭിച്ചു. ഒക്ടോബര്‍ 3 മുതല്‍ 31 വരെ സംസ്ഥാന വ്യാപകമായി 200 ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഒക്ടോബര്‍ മൂന്നിന് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. കുടിശിക അടച്ചു തീര്‍ക്കുന്നതിലൂടെ അംഗത്വം നഷ്ടപ്പെടാതിരിക്കുകയും ആനുകൂല്യം നിഷേധിക്കപ്പെടാതിരിക്കുകയും ചെയ്യും. മിനിമം എട്ടു വര്‍ഷം സര്‍വീസുള്ള മോട്ടോര്‍ തെഴിലാളികള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. കുടിശിക അടച്ചുതീര്‍ക്കുന്നതിലൂടെ അവശത പെന്‍ഷന്‍, സ്വയം വിരമിക്കല്‍ പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, അപകടമരണ പെന്‍ഷന്‍, മരണാനന്തര ധനസഹായം, ചികിത്സാ ഹായം, വിവാഹ ധനസഹായം, പ്രസവ ധനസഹായം തുടങ്ങിയവയും ലഭിക്കുന്നു. കട്ടപ്പന, അടിമാലി, തൊടുപുഴ, കുമളി, ഏലപ്പാറ, വണ്ടിപ്പെരിയാര്‍, ചെറുതോണി, മൂന്നാര്‍, നെടുങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലായാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
What's Your Reaction?






