കാമാക്ഷി പഞ്ചായത്തില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കുടുംബശ്രീ ലോണ്‍ തടഞ്ഞുവച്ചതില്‍ കോണ്‍ഗ്രസ് പ്രതിക്ഷേധം
കാമാക്ഷി പഞ്ചായത്തില്‍ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കുടുംബശ്രീ ലോണ്‍ തടഞ്ഞുവച്ചതില്‍ കോണ്‍ഗ്രസ് പ്രതിക്ഷേധം

ഇടുക്കി: കാമാക്ഷി പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കുടുംബശ്രീ ലോണ്‍ തടഞ്ഞുവച്ചതില്‍ കോണ്‍ഗ്രസ് കാമാക്ഷി മണ്ഡലം കമ്മിറ്റി പ്രതിക്ഷേധം നടത്തി. സര്‍ക്കാര്‍ സംവിധാനമായ കുടുംബശ്രീയെ സ്വജനപക്ഷപാതത്തിലുടെ രാഷ്ട്രീയവല്‍കരിക്കുന്നതിന് എതിരെയാണ് പ്രതിഷേധം നടത്തിയത്. കാമാക്ഷി പഞ്ചായത്ത് മൂന്നാം വാര്‍ഡ് സിഡിഎസ് അംഗമായ ബീന മാത്യു അടങ്ങുന്ന കുടുംബശ്രീ ഭാരവാഹികള്‍ വനിതാവികസന ബാങ്കില്‍നിന്നും ലോണ്‍ എടുക്കുന്നതിന് സിഡിഎസില്‍ എത്തിയപ്പോള്‍ സിപിഐഎം പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ ഒരുവര്‍ഷത്തെ വാര്‍ഷിക വരിസംഖ്യ 3000രൂപ നല്‍കിയാല്‍ മാത്രമേ ലോണ്‍ അനുമതി നല്‍കുകയൊള്ളുവെന്ന് അറിയിച്ചു. തുടര്‍ന്ന് തുക നല്‍കാന്‍ തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ ലോണ്‍ നിക്ഷേധിക്കുകയും ചെയ്തു. സമാനമായ അനുഭവം പല കുടുംബശ്രീകള്‍ക്കും ഉണ്ടായിട്ടുണ്ടെന്നും ലോണ്‍ തടയുമെന്ന ഭയംമൂലം പറയാതിരിക്കുന്നതാണെന്നും പഞ്ചായത്തംഗം ഷേര്‍ലി തോമസ് പാറശേരില്‍ ആരോപിച്ചു. പാര്‍ട്ടിക്കാര്‍ അല്ലാത്തവരെ ദ്രോഹിക്കുന്ന നിലപാടില്‍ നിന്നും പിന്മാറിയില്ലെകില്‍ പഞ്ചായത്തിനുമുമ്പില്‍ ശക്തമായ പ്രതിഷേധസമരം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു. കോണ്‍ഗ്രസ് കാമാക്ഷി മണ്ഡലം പ്രസിഡന്റ് പി എം ഫ്രാന്‍സിസ്, ഡിസിസി ജനറല്‍ സെക്രട്ടറി അഗസ്റ്റിന്‍ സ്രാമ്പിക്കല്‍, ഡിസിസി അംഗം ജോസഫ് മാണി, അഭിലാഷ് നാലുന്നടിയില്‍, സന്തോഷ് ഓടച്ചുവട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






