മാട്ടുക്കട്ടയിലെ വയോജനകേന്ദ്രം എല്ലാവര്‍ക്കും ഉപയോഗിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
മാട്ടുക്കട്ടയിലെ വയോജനകേന്ദ്രം എല്ലാവര്‍ക്കും ഉപയോഗിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
ഇടുക്കി:മാട്ടുക്കട്ടയിലുള്ള അയ്യപ്പന്‍കോവില്‍ പഞ്ചായത്തിന്റെ വയോജന കേന്ദ്രം എല്ലാവര്‍ക്കും ഉപയോഗിക്കാമെന്ന് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍. കെട്ടിടം മറ്റുള്ളവര്‍ക്ക് തുറന്നുനല്‍കുന്നില്ലെന്ന ആരോപണത്തിലാണ് പ്രസിഡന്റിന്റെ വിശദീകരണം. പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളാണ് ഇപ്പോള്‍ കെട്ടിടത്തില്‍ യോഗം ചേരുന്നത്. എല്ലാവര്‍ക്കും യോഗം ചേരാനുള്ള സൗകര്യം ക്രമീകരിക്കും. എല്ലാസംഘടനകളെയും വിളിച്ചുചേര്‍ന്ന് യോഗം ചേരുമെന്നും ജയ്‌മോള്‍ ജോണ്‍സണ്‍ പറഞ്ഞു.
What's Your Reaction?