ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ ഉടുമ്പന്‍ചോല താലൂക്ക് സമ്മേളനം നടത്തി
ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ ഉടുമ്പന്‍ചോല താലൂക്ക് സമ്മേളനം നടത്തി

ഇടുക്കി: ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ ഉടുമ്പന്‍ചോല താലൂക്ക് സമ്മേളനം നെടുങ്കണ്ടത്ത് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഉടുമ്പന്‍ചോല താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്വകാര്യ ബാങ്കുകളെയും ഏകോപിപ്പിച്ചാണ് പ്രൈവറ്റ് ബാങ്കേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നത്. യോഗത്തില്‍ ബി എഡ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിയെ അനുമോദിച്ചു. താലൂക്ക് പ്രസിഡന്റ് ജോയി ജോസഫ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ജോര്‍ജുകുട്ടി പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ജോഷി വര്‍ഗീസ്, റ്റിബിന്‍ പി ജോര്‍ജ്, സിബി ജോര്‍ജ്, കെ വി ആന്റണി, സാബു സി ജെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






