കഞ്ഞിക്കുഴി സിഎച്ച്‌സി പടിക്കല്‍ ബിജെപി മാര്‍ച്ചും ധര്‍ണയും നടത്തി
കഞ്ഞിക്കുഴി സിഎച്ച്‌സി പടിക്കല്‍ ബിജെപി മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: കഞ്ഞിക്കുഴി സിഎച്ച്സിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മണ്ഡലം പ്രസിഡന്റ് ലീനാ രാജു മാര്‍ച്ചും ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു അഭയന്‍ ധര്‍ണയും ഉദ്ഘാടനം ചെയ്തു. തള്ളക്കാനം ടൗണില്‍ നിന്നാരംഭിച്ച മാര്‍ച്ച് ആശുപത്രി കവാടത്തില്‍ പൊലീസ് തടഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് തെക്കെക്കുറ്റ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് സുനിഷ് കുഴിമറ്റം മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.സി ടോമി, ബൈജു അഞ്ചന്‍കുന്നേല്‍, വില്‍സന്റ് ആര്‍ക്കാട്ട്, അനന്ദു മങ്ങാട്ടില്‍, ശശി തട്ടാംകുന്നേല്‍ എന്നിവര്‍ സംസാരിച്ചു
What's Your Reaction?






