ലിഫ്റ്റില്‍ കുടുങ്ങി ജീവനക്കാര്‍: രക്ഷകരായി കട്ടപ്പന അഗ്നിരക്ഷാ സേന
ലിഫ്റ്റില്‍ കുടുങ്ങി ജീവനക്കാര്‍: രക്ഷകരായി കട്ടപ്പന അഗ്നിരക്ഷാ സേന

ഇടുക്കി: കട്ടപ്പനയിലെ സ്വകാര്യ കെട്ടിടത്തിനുള്ളിലെ ലിഫ്റ്റില്‍ ജീവനക്കാര്‍ കുടുങ്ങി. കട്ടപ്പന കുന്തളംപാറ റോഡില്‍ സബ് ട്രഷറി ഓഫീസിന് സമീപത്തുള്ള കെട്ടിടത്തിലാണ് 3 യുവതികള്‍ കുടുങ്ങിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്ഥലത്തെത്തി മൂവരേയും പുറത്തെത്തിച്ചു. രാവിലെ ജോലിക്കെത്തിയ ഇവര്‍ ലിഫ്റ്റില്‍ കയറിപോകുന്നതിന്റെ ഇടയില്‍ ഇലക്ട്രിക്കല്‍ തകരാറുമൂലം ലിഫ്റ്റ് ഒന്നാം നിലയ്ക്കും രണ്ടാംനിലയ്ക്കും മധ്യേ കുടുങ്ങുകയായിരുന്നു. ഡോറുകള്‍ ഉള്‍പ്പെടെ തുറക്കാതായതോടെ ഇവര്‍ സഹപ്രവര്‍ത്തകരെ വിവരം അറിയിച്ചു. തുടര്‍ന്ന് സമീപം ഉണ്ടായിരുന്ന കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കട്ടപ്പന അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൂവരെയും പുറത്തെത്തിച്ചു. ഉദ്യോഗസ്ഥരായ ബിജു പി ജേക്കബ്, വിജയ് വി എസ് , കേശവപ്രദീപ് , അജിന്‍, മനു, മുഹമ്മദ് അസ്ലം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്.
What's Your Reaction?






