രാജകുമാരി പഞ്ചായത്തിന്റെ അപകട സാധ്യതമേഖലകളില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ച് കുരുവിളാസിറ്റി ലയണ്‍സ് ക്ലബ്
രാജകുമാരി പഞ്ചായത്തിന്റെ അപകട സാധ്യതമേഖലകളില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ച് കുരുവിളാസിറ്റി ലയണ്‍സ് ക്ലബ്

ഇടുക്കി:രാജകുമാരി പഞ്ചായത്തിന്റെ അപകട സാധ്യതമേഖലകളില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ച് കുരുവിളാസിറ്റി ലയണ്‍സ് ക്ലബ്. എന്‍എസ്എസ് കോളേജ് പടിക്കല്‍ സ്ഥാപിച്ച മിറര്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍ പ്രവീണും മുരിക്കുംതൊട്ടി മാതേക്കല്‍പടി റോഡിലെ മിറര്‍ ക്ലബ് ഫസ്റ്റ് വൈസ് പ്രസിഡന്റ് ജിക്സണ്‍ ജോസും ഉദ്ഘാടനം ചെയ്തു. അപകട സാധ്യത കുറക്കുക എന്ന ലക്ഷ്യത്തോടെ 2025-26 വര്‍ഷത്തെ സാമൂഹ്യസേവന പദ്ധതികളുടെ ഭാഗമായാണ് മിററുകള്‍ സ്ഥാപിച്ചത്. പ്രവര്‍ത്തനമാരംഭിച്ചു കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി സേവനപ്രവര്‍ത്തങ്ങളാണ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്നത്. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു, കാടുമൂടിയ സംസ്ഥാന പാതയോരങ്ങള്‍ ശുചികരിച്ചു, നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാനുള്ള സഹായങ്ങള്‍ നല്‍കി, ഭക്ഷ്യകിറ്റ് വിതരണം, ചികിത്സാ സഹായങ്ങള്‍, രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ കുട്ടികള്‍ക്കായി കളിസ്ഥലം നിര്‍മിച്ചു നല്‍കി തുടങ്ങി നിരവധി പ്രവര്‍ത്തങ്ങളാണ് കുരുവിളാസിറ്റി ലയണ്‍സ് ക്ലബ് നടപ്പിലാക്കിയത്. ക്ലബ് ക്യാബിനറ്റ് അംഗങ്ങള്‍ ജോര്‍ജ് അരിപ്ലാക്കല്‍, എബിന്‍സ് ജോണ്‍, കോളേജ് യുണിയന്‍ ചെയര്‍മാന്‍ അജ്മല്‍, ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






