കോണ്‍ഗ്രസ് സേനാപതിയില്‍ മഹാത്മാഗാന്ധി ഗ്രാമസ്വരാജ് കുടുംബ സംഗമം നടത്തി
കോണ്‍ഗ്രസ് സേനാപതിയില്‍ മഹാത്മാഗാന്ധി ഗ്രാമസ്വരാജ് കുടുംബ സംഗമം നടത്തി

ഇടുക്കി: കോണ്‍ഗ്രസ് സേനാപതി മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി ഗ്രാമസ്വരാജ് കുടുംബ സംഗമം സംഘടിപ്പിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സംഘടന പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കെപിസിസിയുടെ നിര്‍ദേശപ്രകാരമാണ് മഹാത്മാഗാന്ധി കുടുംബ സംഗമവും ഗ്രാമസ്വരാജ് ഏകദിന സെമിനാറുകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത്. മണ്ഡലം പ്രസിഡന്റ് ബെന്നി കുര്യന്‍ അധ്യക്ഷനായി. ഡിസിസി വൈസ് പ്രസിഡന്റ് കെ എസ് അരുണ്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് പ്രസിഡന്റ് സിജു ജോസഫ്, മണ്ഡലം പ്രസിഡന്റ് ജോഷി കന്യാകുഴി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജൂബി അജി, ബെന്നി ഇല്ലിമൂട്ടില്‍, ബിജു രമേശ്, ജോസ് പുത്തപ്പിള്ളി, സെബാസ്റ്റ്യന്‍ വട്ടപ്പാറ, കണ്ണന്‍ കുന്നേല്‍, ബിജി ബെന്നി, ഷൈജ അമ്പാടി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






