നവീകരണം പൂര്‍ണം: കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡ് തുറന്നു
നവീകരണം പൂര്‍ണം: കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡ് തുറന്നു

ഇടുക്കി: നവീകരണ ജോലികള്‍ക്കായി അടച്ചിട്ടിരുന്ന കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുനല്‍കി. പഴയ ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള ടൗണിലെ തകര്‍ന്ന റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി 40ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചത്. സ്റ്റാന്‍ഡ് നവീകരിച്ചപ്പോള്‍ ചെറിയ രീതിയില്‍ പൊട്ടിപൊളിഞ്ഞ ഭാഗങ്ങളെ അവഗണിച്ചതായും ഇത്തരം സ്ഥലങ്ങള്‍ വേഗത്തില്‍ പൊളിയാന്‍ സാധ്യതയുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ആ ഭാഗങ്ങളിലെ അറ്റകുറ്റപ്പണികള്‍ കൂടെ പൂര്‍ത്തിയാക്കിയാണ് സ്റ്റാന്‍ഡ് തുറന്നു നല്‍കിയിരിക്കുന്നത് എന്ന് നഗരസഭ സ്ഥിരസമിതി അധ്യക്ഷന്‍ സിബി പാറപ്പായില്‍ പറഞ്ഞു. സ്റ്റാന്‍ഡ് അടച്ചിരുന്നത് ഇവിടുത്തെ കച്ചവട സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയിരുന്നു. തുറന്നുനല്‍കിയതോടെ കച്ചവടം പഴയ രീതിയില്‍ ആകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
What's Your Reaction?






