ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം പ്രഖ്യാപിച്ച് കഞ്ഞിക്കുഴി പഞ്ചായത്ത് ബജറ്റ്
ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം പ്രഖ്യാപിച്ച് കഞ്ഞിക്കുഴി പഞ്ചായത്ത് ബജറ്റ്

ഇടുക്കി: ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 2000 രൂപ ഓണറേറിയം പ്രഖ്യപിച്ച് കഞ്ഞിക്കുഴി പഞ്ചായത്ത് ബജറ്റ്. 53,46,34,879 രൂപ വരവും 52,72,27,000 രൂപ ചെലവുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍ അവതരിപ്പിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ പഞ്ചായത്തിലെ മുഴുവന്‍ ഹൈസ്്കൂളിലെയും വിദ്യാര്‍ഥികളെയും ശാസ്ത്രീയമായി പരിശോധിക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി. കാര്‍ഷികമേഖല, ക്ഷീരമേഖല , ടൂറിസം വികസനം, എംസിഎഫ് നിര്‍മാണം, പട്ടികജാതി, പട്ടിക വര്‍ഗ വികസനം, കുടുവെള്ള പദ്ധതി, ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല മത്സ്യ കൃഷി, തൊഴില്‍ ഉറപ്പ് പദ്ധതി എന്നീ മേഖലകള്‍ക്കും ബജറ്റില്‍ തുക വകയിരുത്തി. പ്രസിഡന്റ് വക്കച്ചന്‍ വയലില്‍ അധ്യക്ഷനായി. സെക്രട്ടറി ബിന്ദു മോന്‍ വി.ആര്‍, പഞ്ചായത്തംഗങ്ങള്‍, ഇംപ്ലിമെന്റ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






