വൊസാര്‍ഡ് വാര്‍ഷികം കട്ടപ്പനയില്‍ ആഘോഷിച്ചു
വൊസാര്‍ഡ് വാര്‍ഷികം കട്ടപ്പനയില്‍ ആഘോഷിച്ചു
ഇടുക്കി: വൊസാര്‍ഡിന്റെ 27-ാംമത് വാര്‍ഷികാഘോഷം കട്ടപ്പന വൊസാര്‍ഡ് ഹാളില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. റോട്ടറേറിയന്‍ സ്‌കറിയ ജോസ് കാട്ടൂര്‍ മുഖ്യാതിഥിയായി. നിശബ്ദ സേവനത്തിലൂടെ പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്തിയ വൊസാര്‍ഡ് എന്നും സാമൂഹ്യത്തിന്റെ അനിവാര്യതയാണെന്ന് ബീന ടോമി പറഞ്ഞു.പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കപ്പെട്ടവര്‍ക്കും അത്താണിയായി പ്രവര്‍ത്തിക്കുന്ന സംഘടന സാമൂഹ്യമാറ്റത്തിന്റെ മാറ്റൊലിയാണെന്ന് സ്‌കറിയ ജോസ് കാട്ടൂര്‍ പറഞ്ഞു. ഡയറക്ടര്‍ ഫാ. ജോസ് ആന്റണി അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍മാരായ ജോയി ആനിത്തോട്ടം, സുരേഷ് എം കെ, ജോസ് സ്‌കറിയ, ചാക്കോച്ചന്‍ അമ്പാട്ട് എന്നിവര്‍ സംസാരിച്ചു. എബിന്‍ ബേബി, മനോജ് മുട്ടത്ത്പാടം, കിരണ്‍, മെര്‍ലിന്‍, അഡ്വ. ഷിനോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

