കുമളി വെസ്റ്റേണ്‍ അഗ്രോ ട്രേഡിങ് ഡീലേഴ്‌സ് മീറ്റ് നടത്തി
കുമളി വെസ്റ്റേണ്‍ അഗ്രോ ട്രേഡിങ് ഡീലേഴ്‌സ് മീറ്റ് നടത്തി

ഇടുക്കി: കുമളി വെസ്റ്റേണ്‍ അഗ്രോ ട്രേഡിങ് ഡീലേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ചേറ്റുകുഴി വൈറ്റ് ഹൗസ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഐഡിഎ പ്രസിഡന്റ് സി ഡി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. 20 വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയുടെ മൂന്നാമത്തെ ഡീലേഴ്‌സ് മീറ്റാണ് ബുധനാഴ്ച നടന്നത്. ഏലം അഗ്രികള്‍ച്ചര്‍ മേഖലകളില്‍ നിരവധി വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്പനി ഗുണനിലവാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് തുടക്കം മുതല്‍ സ്വീകരിക്കുന്നത്. ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ചവരെ അവാര്‍ഡുകളും പുരസ്‌കാരങ്ങളും നല്‍കി അനുമോദിച്ചു. കെജിബി ഗ്രൂപ്പ് ചെയര്‍മാന്‍ കമലാ കണ്ണന്‍ അധ്യക്ഷയായി. ജോണ്‍സണ്‍ ജോണ്‍, വി ജെ ജോസഫ്, സാബു സ്‌കറിയ, സിബി കിഴക്കെമുറി, രാജു ജോസഫ് എക്‌സിക്യൂട്ടീവ് പാര്‍ട്ണര്‍ എം സി. ജേക്കബ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






