ഫെന്‍സിങ് പ്രവര്‍ത്തനരഹിതം: ഉപ്പുതറ കാക്കത്തോട്ടില്‍ കാട്ടാന കൃഷിനാശമുണ്ടാക്കി
ഫെന്‍സിങ് പ്രവര്‍ത്തനരഹിതം: ഉപ്പുതറ കാക്കത്തോട്ടില്‍ കാട്ടാന കൃഷിനാശമുണ്ടാക്കി

ഇടുക്കി: ഹാങ്ങിങ് ഫെന്‍സിങ് പ്രവര്‍ത്തനരഹിതമായതോടെ ഉപ്പുതറ കാക്കത്തോട്ടില്‍ കാട്ടാന ഇറങ്ങി കൃഷിനാശമുണ്ടാക്കി. തിങ്കളാഴ്ച രാത്രി മണ്ണന്‍ചേരില്‍ ജോണി ജോസഫ്, എം ഒ ഇമ്മാനുവേല്‍ എന്നിവരുടെ പുരയിടങ്ങളിലെ വാഴ, തെങ്ങ്, കമുക്, കുരുമുളക്, കപ്പ തുടങ്ങിയ വിളകള്‍ നശിപ്പിച്ചു. രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും കാട്ടാന ഇറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. ജോണിയുടെ വീട്ടുമുറ്റംവരെ ആന എത്തി. നായകളുടെ കുര കേട്ടുണര്‍ന്ന ജോണി പടക്കംപൊട്ടിച്ചാണ് ആനയെ തുരത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിലാണ് രണ്ടാഴ്ചമുമ്പ് ഹാങ്ങിങ് ഫെന്‍സിങ് പ്രവര്‍ത്തിപ്പിച്ചുതുടങ്ങിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശവാസി വേലി കൂട്ടിക്കെട്ടി പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. ഇതോടെയാണ് വീണ്ടും കാട്ടാന ജനവാസ മേഖലയില്‍ എത്തിയത്.
What's Your Reaction?






