കഞ്ഞിക്കുഴി തള്ളക്കാനത്ത് ഓട്ടത്തിനിടെ കാര്‍ കത്തിനശിച്ചു
കഞ്ഞിക്കുഴി തള്ളക്കാനത്ത് ഓട്ടത്തിനിടെ കാര്‍ കത്തിനശിച്ചു
ഇടുക്കി: ആലപ്പുഴ-മധുര സംസ്ഥാനപാതയില്‍ കഞ്ഞിക്കുഴി തള്ളക്കാനത്ത് ഓട്ടത്തിനിടെ കാര്‍ കത്തിനശിച്ചു. തൃശൂര്‍ സ്വദേശി ലിജോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിനശിച്ചത്.
കഞ്ഞിക്കുഴിയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 4 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. കാറില്‍നിന്ന് പുക ഉയരുന്നതുകണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. പ്രദേശവാസികളുടെ സംയോജിത ഇടപെടല്‍ മൂലം തീ പടരാതെ നിയന്ത്രിച്ചു. കഞ്ഞിക്കുഴി പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?