കട്ടപ്പന നഗരസഭയില്‍ ഭിന്നശേഷി ഗ്രാമസഭ നടത്തി
കട്ടപ്പന നഗരസഭയില്‍ ഭിന്നശേഷി ഗ്രാമസഭ നടത്തി
ഇടുക്കി: കട്ടപ്പന നഗരസഭയില്‍ ഭിന്നശേഷിക്കാരുടെ ഗ്രാമസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്കാവശ്യമായതും പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുമായ കാര്യങ്ങള്‍ ഗ്രാമസഭയില്‍ ഉയര്‍ന്നുവന്നു. കൗണ്‍സിലര്‍മാരെല്ലാം എത്താതിരുന്നത് ആരോപണത്തിനും ഇടയാക്കി. ഉയര്‍ന്നുവന്ന ആവശ്യങ്ങളെല്ലാം ഗ്രാമസഭ അംഗീകരിച്ചു. ഭിന്നശേഷിക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് അംഗീകാരം വാങ്ങി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി ഉറപ്പുനല്‍കി. കൗണ്‍സിലര്‍മാരായ ബീന സിബി, വി ആര്‍ സജി, പി ആര്‍ രമേശ്, സി ആര്‍ മുരളി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?