നീറ്റ് പരീക്ഷാ റാങ്ക് ജേതാവ് കണ്ണംപടി കിഴുകാനം സ്വദേശി പി കെ ലിയോയെ സിപിഐ എം ജില്ലാ കമ്മിറ്റി അനുമോദിച്ചു
നീറ്റ് പരീക്ഷാ റാങ്ക് ജേതാവ് കണ്ണംപടി കിഴുകാനം സ്വദേശി പി കെ ലിയോയെ സിപിഐ എം ജില്ലാ കമ്മിറ്റി അനുമോദിച്ചു

ഇടുക്കി: നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യതലത്തില്‍ 2441-ാം റാങ്ക് നേടിയ ഉപ്പുതറ കണ്ണംപടി കിഴുകാനം പുത്തന്‍പുരയ്ക്കല്‍ പി കെ ലിയോയെ അനുമോദിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. സെക്രട്ടറി സി വി വര്‍ഗീസ് പ്രവര്‍ത്തകര്‍ക്കൊപ്പം കിഴുകാനത്തെ വീട്ടിലെത്തി ഉപഹാരവും സമ്മാനിച്ചു. ലിയോയുടെ തുടര്‍പഠനത്തിന് ആവശ്യമായ സഹായങ്ങളും നല്‍കുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. ഏലപ്പാറ ഏരിയ സെക്രട്ടറി എം ടി സജി, വി പി ജോണ്‍, എം യു സതീശന്‍, ജോമോന്‍ മാത്യു, സി കെ സുഗതന്‍, നന്ദകുമാര്‍, പി യു ഷൈജു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. മെഡിക്കല്‍ രംഗത്ത് നേട്ടം കൈവരിക്കുന്ന കണ്ണംപടി ആദിവാസിക്കുടിയില്‍ നിന്നുള്ള ആദ്യ പുരുഷ വിദ്യാര്‍ഥിയാണ് ലിയോ. പുത്തന്‍പുരയ്ക്കല്‍ പി കെ കുമാരന്‍- സിജിമോള്‍ ദമ്പതികളുടെ മകനാണ്. ആദിവാസി, പിന്നാക്ക വിഭാഗങ്ങള്‍ക്കായി സേവനമനുഷ്ഠിക്കുകയാണ് ലിയോയുടെ സ്വപ്നം.
What's Your Reaction?






