നവീകരിച്ച വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു
നവീകരിച്ച വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു
ഇടുക്കി: 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി നവീകരിച്ച വണ്ടിപ്പെരിയാറിലെ നവീകരിച്ച സ്റ്റേഡിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനംചെയ്തു. വാഴൂര്‍ സോമന്‍ തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി നിലകൊണ്ട നേതാവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ അധ്യക്ഷയായി. കായിക വകുപ്പിന്റെ 50 ലക്ഷവും എംഎല്‍എ ഫണ്ടില്‍നിന്നുള്ള 50 ലക്ഷവും ചെലവഴിച്ചാണ് സ്റ്റേഡിയം നവീകരിച്ചത്. എംഎല്‍എയോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിന് 'വാഴൂര്‍ സോമന്‍ എംഎല്‍എ സ്മാരക സ്റ്റേഡിയം' എന്ന് പുനര്‍നാമകരണം നടത്തി. ഇനിമുതല്‍ വോളിബോള്‍, ഫുട്ബോള്‍, ക്രിക്കറ്റ്, കബഡി മത്സരങ്ങള്‍ നടത്താനാകും.
ഉദ്ഘാടനത്തിനുമുന്നോടിയായി വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് ഗ്രൗണ്ടില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയില്‍ കായികതാരങ്ങളും എസ്പി കേഡറ്റുകളും അണിനിരന്ന വിളംബര റാലിയും നടന്നു.
സമ്മേളനത്തില്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ വിവിധ മത്സരങ്ങളില്‍ ജേതാക്കളായവരെയും സ്റ്റേഡിയം നവീകരിച്ചവരെയും അനുമോദിച്ചു.
ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീല കുളത്തിങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെല്‍വത്തായി, ബ്ലോക്ക് പഞ്ചായത്തംഗം പി മാലതി, താലൂക്ക് സപ്ലൈ ഓഫീസര്‍ എം ഗണേശന്‍ എന്നിവര്‍ പങ്കെടുത്തു. സ്റ്റേഡിയത്തില്‍ ക്രിക്കറ്റ്, വോളിബോള്‍ സൗഹൃദ മത്സരങ്ങളും നടത്തി.
What's Your Reaction?

