കോണ്‍ഗ്രസിന്റെ ഇടുക്കി താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം: ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന് പരിക്ക്: സംസ്ഥാനപാത ഉപരോധിച്ച് പ്രവര്‍ത്തകര്‍
കോണ്‍ഗ്രസിന്റെ ഇടുക്കി താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം: ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന് പരിക്ക്: സംസ്ഥാനപാത ഉപരോധിച്ച് പ്രവര്‍ത്തകര്‍
ഇടുക്കി: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ കോണ്‍ഗ്രസ് ഇടുക്കി താലൂക്ക് ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ തലയ്ക്ക് പരിക്കേറ്റു. പൊലീസ് മര്‍ദിച്ചതായി പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘര്‍ഷത്തിനിടെ ഓടയില്‍വീണ അദ്ദേഹത്തെ ഉടന്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ചെറുതോണിയില്‍ സംസ്ഥാന പാത ഉപരോധിക്കുന്നു. മര്‍ദിച്ച പൊലീസുകാരന്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു.
What's Your Reaction?