മലയോര ഹൈവേ വശങ്ങള്‍ മലീമസം
മലയോര ഹൈവേ വശങ്ങള്‍ മലീമസം

ഇടുക്കി : മലയോര ഹൈവേയില്‍ മാലിന്യം തള്ളല്‍ രൂക്ഷം. ചപ്പാത്തിന് സമീപം കഴിഞ്ഞദിവസം മത്സ്യാവശിഷ്ടം തള്ളിയത്തോടെ പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധമാണ്. നിര്‍മാണം പൂര്‍ത്തിയായ ഒന്നാം റീച്ചിലെ കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള ഭാഗത്ത് വിവിധ സ്ഥലങ്ങളില്‍ മാലിന്യക്കൂമ്പാരം രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച വീട്ടുമാലിന്യം ഉള്‍പ്പെടെ തള്ളിയിരുന്നു. ഇതോടെ തെരുവ് നായകളുടെ ശല്യവും വര്‍ധിച്ചു. കഴിഞ്ഞദിവസത്തെ മഴയില്‍ മാലിന്യം ഒലിച്ച് സമീപപ്രദേശങ്ങളിലെ ജലസ്രോതസുകളിലും എത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. മണ്ഡലകാലം ആരംഭിച്ചതോടെ ഹൈവേയില്‍ വാഹനത്തിരക്ക് വര്‍ധിച്ചിട്ടുണ്ട്.
What's Your Reaction?






