കെ സുരേന്ദ്രന്‍ 27ന് കട്ടപ്പനയില്‍

കെ സുരേന്ദ്രന്‍ 27ന് കട്ടപ്പനയില്‍

Oct 26, 2023 - 03:19
Jul 6, 2024 - 08:27
 0
കെ സുരേന്ദ്രന്‍ 27ന്  കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ജില്ലയിലെ സാമൂഹൃ സംഘടന പ്രതിനിധികളുമായി 27ന് കൂടിക്കാഴ്ച നടത്തുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയാണ് ലക്ഷ്യം. കട്ടപ്പന ഹൈറേഞ്ച് ഹൈപ്പര്‍മാര്‍ട്ട് ഓഡിറ്റോറിയത്തിലാണ് മുഖാമുഖം പരിപാടി.

കേന്ദ്ര സര്‍ക്കാരിന്റെ പരിഗണന ആവശ്യമുള്ള വിഷയങ്ങള്‍ ശ്രദ്ധയിപ്പെടുത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് പി എന്‍ പ്രസാദ്, ഇന്‍ഡലക്ച്വല്‍ സെല്‍ ജില്ലാ കണ്‍വീനര്‍ വിനുപ്രസാദ് മുരളീധരന്‍ എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow