സിബിഎസ്ഇ ജില്ലാ കലോത്സവം: സെപ്റ്റംബര്‍ 13,19,20 തീയതികളില്‍ അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍
സിബിഎസ്ഇ ജില്ലാ കലോത്സവം: സെപ്റ്റംബര്‍ 13,19,20 തീയതികളില്‍ അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍

ഇടുക്കി: സിബിഎസ്ഇ ജില്ലാ കലോത്സവം സെപ്റ്റംബര്‍ 13,19,20 തീയതികളില്‍ അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളില്‍ നടക്കും. ആരവ് 2025ല്‍ ഇടുക്കി സഹോദയക്ക് കീഴിലെ 30ലേറെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 13ന് രചനാ മത്സരങ്ങളും 19, 20 തിയതികളില്‍ സ്റ്റേജ് മത്സരങ്ങളും അരങ്ങേറും. കലോത്സവവുമായി ബന്ധപ്പെട്ട ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്നു. 2023ലും സിബിഎസ്ഇ ജില്ലാ കലോത്സവത്തിന് അടിമാലിയും വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍ വേദിയായിരുന്നു. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ സ്‌കൂളില്‍ പുരോഗമിക്കുന്നു.
What's Your Reaction?






