ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റി ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹന്‍ ഉദ്ഘാടനം ചെയ്തു. ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറി അധ്യക്ഷനായി. നേതാക്കളായ റെജി ഇലിപ്പുലിക്കാട്ട്, ജോസ് തച്ചാപറമ്പില്‍, ജോസുകുട്ടി അരീപ്പറമ്പില്‍, അജയ് കളത്തുക്കുന്നേല്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






