ലഹരി വേണ്ട പൂന്തോട്ടങ്ങള്‍ നിര്‍മിക്കാം അണക്കര പ്രതീക്ഷാനികേതന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ പൂന്തോട്ടം നിര്‍മിച്ച് ഡിവൈഎഫ്‌ഐ
ലഹരി വേണ്ട പൂന്തോട്ടങ്ങള്‍ നിര്‍മിക്കാം അണക്കര പ്രതീക്ഷാനികേതന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ പൂന്തോട്ടം നിര്‍മിച്ച് ഡിവൈഎഫ്‌ഐ

ഇടുക്കി: ഡിവൈഎഫ്‌ഐ അണക്കര ടൗണ്‍ യൂണിറ്റ് ലഹരി വേണ്ട പൂന്തോട്ടങ്ങള്‍ നിര്‍മിക്കാം എന്ന മുദ്രാവാക്യം ഉയര്‍ത്തി അണക്കര പ്രതീക്ഷാനികേതന്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ പൂന്തോട്ടം നിര്‍മിച്ചു. ലഹരിക്കെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടത്തുന്ന ക്യാമ്പയിന്റെയും ബോധവല്‍ക്കരണ പരിപാടിയുടെയും ഭാഗമായാണ് പൂന്തോട്ടം നിര്‍മിച്ചത്. ജില്ലാ പ്രസിഡന്റ് എസ് സുധീഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. റാണി മരിയ എന്നിവര്‍ ചെടി നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഐപ്പ് ജോസഫ്, സിപിഐഎം ലോക്കല്‍ സെക്രട്ടറി അജി പോളച്ചിറ, കെവി പീറ്റര്‍, അനി എസ്, മനു, നെല്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






