സിപിഐ പീരുമേട് താലൂക്ക് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി
സിപിഐ പീരുമേട് താലൂക്ക് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് സിപിഐയുടെ നേതൃത്വത്തില്‍ പീരുമേട് താലൂക്ക് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. പീരുമേട് താലൂക്കിലെ അടച്ചുപൂട്ടിയ തോട്ടങ്ങള്‍ തുറക്കുക, ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്ക് ഭൂമിയും വീട് നല്‍കുക, തോട്ടം മുറിച്ച് വിറ്റ നടപടി റദ്ദ് ചെയ്യുക, പരുന്തുംപാറ, വാഗമണ്‍, മദാമക്കുളം ഭൂമി കൈയേറ്റം ഒഴിപ്പിക്കുക, കൈയേറിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. ഏലപ്പാറ മണ്ഡലം സെക്രട്ടറി ജെയിംസ് ടി. അമ്പാട്ട് അധ്യക്ഷനായി. വാഴൂര്‍സോമന്‍ എംഎല്‍എ, സി.പി.ഐ.ജില്ലാ കൗണ്‍സില്‍ അംഗം ജോസ് ഫിലിപ്പ്, പീരുമേട് മണ്ഡലം സെക്രട്ടറി ബാബുക്കുട്ടി, എം. ആന്റണി, പി എന്‍ മോഹനന്‍,എന്നിവര്‍ സംസാരിച്ചു. കൊക്കയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡോമിനിക്ക്, വി.ആര്‍.ബാലകൃഷ്ണന്‍, എ കെ പുരുഷോത്തമന്‍, ടി. ഷിബു, പട്ടുമുടി ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






