കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മപാഠശാലയിലെ രാമായാണ മാസാചരണം സമാപിച്ചു
കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മപാഠശാലയിലെ രാമായാണ മാസാചരണം സമാപിച്ചു

ഇടുക്കി: കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മ പാഠശാലയില്‍ നടന്നുവന്നിരുന്ന രാമായണ മസാചരണത്തിന് സമാപനം കുറിച്ചുകൊണ്ട് വിശേഷാല്‍ പ്രാര്‍ഥനയും പൂജയും രാമായണ പാരായണവും നടന്നു. ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ വൈസ് പ്രസിഡന്റ് എ കെ സുനില്‍കുമാര്‍ ഭദ്രദീപം കൊളുത്തി സമാപന പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ആചാര്യന്മാരായ ഭാസ്‌കരന്‍ നായര്‍, പ്രഭാകരന്‍ നായര്‍, സോമശേഖരന്‍ നായര്‍ എന്നിവരുടെ കാര്‍മികത്വത്തിലാണ് രാമായണ പാരായണ സമര്‍പ്പണവും പൂജകളും നടന്നത്. വനിതാ യൂണിയന്‍ സെക്രട്ടറി ഉഷാ ബാലന്‍, യൂണിയന്‍ സെക്രട്ടറി രവീന്ദ്രന്‍ എ ജെ, ഭരണസമിതി അംഗം കെ ജി വാസുദേവന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






