കേരള സ്റ്റേറ്റ് ഓപ്പണ്‍ തൈക്വോണ്ടോ ചാമ്പ്യന്‍ഷിപ്പ്: വിജയാഘോഷം കട്ടപ്പനയില്‍ നടത്തി
കേരള സ്റ്റേറ്റ് ഓപ്പണ്‍ തൈക്വോണ്ടോ ചാമ്പ്യന്‍ഷിപ്പ്: വിജയാഘോഷം കട്ടപ്പനയില്‍ നടത്തി

ഇടുക്കി: എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിത്തില്‍ കഴിഞ്ഞ 2ന് നടന്ന 5-ാമത്
കേരള സ്റ്റേറ്റ് ഓപ്പണ്‍ തൈക്വോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ചാമ്പ്യന്‍സ് തൈക്വോണ്ടോ ക്ലബ് കട്ടപ്പന, നെടുങ്കണ്ടം സെന്ററുകളിലെ കുട്ടികള്‍ വിവിധ വെയിറ്റ് കാറ്റഗറികളിലായി 8 ഗോള്‍ഡ്, 6 സില്‍വര്‍, 9 ബ്രോണ്‍സ് എന്നീ മെഡലുകളാണ് കരസ്ഥമാക്കിയത്. 33 വര്‍ഷമായി ആയോധനകല പരിശീലനം നല്‍കിവരുന്ന ക്ലബ്ബാണ് ചാമ്പ്യന്‍സ് തൈക്കോണ്ടാ ക്ലബ്. 30 സെക്കന്‍ഡില്‍ 44 സൂപ്പര്‍മാന്‍ പുഷ് അപ്പ് എടുത്ത് ലോകറെക്കോര്‍ഡ് കരസ്തമാക്കിയ ആന്റണി ദേവസ്യയുടെയും സഹ പരിശീലകന്‍ ബാസ്റ്റിന്‍ ആന്റണിയുടെയും നേതൃത്വത്തില്‍ 2018 മുതല്‍ കട്ടപ്പന ഇടശ്ശേരി ജങ്ഷനിലാണ് ചാമ്പ്യന്‍സ് തൈക്വോണ്ടോ ക്ലബ് പ്രവര്‍ത്തിക്കുന്നത്. കുട്ടികളില്‍ അച്ചടക്കമുണ്ടാക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനും സ്വയം പ്രതിരോധത്തിനും ലഹരിവസ്തുക്കളിലേക്ക് പോകാതിരിക്കുന്നതിനും തൈക്വോണ്ടോ സഹായിക്കുന്നു. ഗെയിംസ്, നാഷണല്‍ ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത് ഗെയിംസ്, ഒളിമ്പിക്‌സ്, എന്നിവയില്‍ മത്സരയിനമാണ് തൈക്വോണ്ടോ. സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷന്‍, പിഎസ്സി ജോലി സംവരണം, നാഷണല്‍, ഇന്റര്‍നാഷണല്‍ മെഡലിസ്റ്റുകള്‍ക്ക് സര്‍ക്കാരിന്റെ നേരിട്ടുള്ള നിയമനം തുടങ്ങിയവ തൈക്വോണ്ടോയുടെ സവിശേഷതയാണ്.
What's Your Reaction?






