ചക്കുപള്ളം സര്‍വീസ് സഹകരണ ബാങ്കില്‍ കുടിശികനിവാരണ അദാലത്ത് തുടങ്ങി
ചക്കുപള്ളം സര്‍വീസ് സഹകരണ ബാങ്കില്‍ കുടിശികനിവാരണ അദാലത്ത് തുടങ്ങി
ഇടുക്കി: ചക്കുപള്ളം സര്‍വീസ് സഹകരണ ബാങ്കില്‍ നവ കേരളീയം കുടിശികനിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി അദാലത്ത് ആരംഭിച്ചു. 28 വരെയാണ് പദ്ധതിയുടെ കാലാവധി. വായ്പ എടുത്ത് പലവിധ കാരണങ്ങളാല്‍ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ഇളവുകള്‍ നേടി വായ്പ തിരിച്ചടക്കാന്‍ സാധിക്കും. പദ്ധതി പ്രകാരം കുടിശികയായ പലിശയ്ക്ക് 10% മുതല്‍ 50 ശതമാനം വരെ ഇളവ് നല്‍കുന്നുണ്ട്. 28 വരെയാണ് പദ്ധതിയുടെ കാലാവധി. ഈ അവസരം സഹകാരികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്റ് ആര്‍ ജയചന്ദ്രന്‍ അറിയിച്ചു. കോ-ഓപ്പറേറ്റിവ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ സജി പീറ്റര്‍, സീനിയര്‍ ഓഡിറ്റര്‍ രമ്യ കെ എസ്, മിനി എം ജെ, പ്രിയ കെ എല്‍ എന്നിവര്‍ പങ്കെടുത്തു. പ്രസിഡന്റ് ആര്‍. ജയചന്ദ്രന്‍ , വൈസ് പ്രസിഡന്റ് ജയേഷ് സി വി, സെക്രട്ടറി വര്‍ഗീസ് പി ഇ, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?