വരൾച്ചാബാധിത മേഖലകൾ സന്ദർശിച്ച് മന്ത്രിമാർ
വരൾച്ചാബാധിത മേഖലകൾ സന്ദർശിച്ച് മന്ത്രിമാർ

ഇടുക്കി: വരൾച്ചയെ തുടർന്ന് ജില്ലയിൽ കൃഷിനാശമുണ്ടായ പ്രദേശങ്ങളിൽ കൃഷി മന്ത്രി പി പ്രസാദ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. കുമളി, കട്ടപ്പന എന്നിവിടങ്ങളിലെ വിവിധ കർഷകരുടെ പുരയിടങ്ങൾ സന്ദർശിച്ചു. കർഷകരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് കട്ടപ്പനയിൽ നടന്ന അവലോകന യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. കൃഷിനാശം രൂക്ഷമായതിനാൽ പുനകൃഷിക്കാവശ്യമായ പദ്ധതി വേണമെന്ന് ആവശ്യമുയർന്നു. കടാശ്വാസ കമ്മീഷനെ നിയോഗിക്കണം. കർഷകർക്കെതിരായ ജപ്തി നടപടി നിർത്തിവയ്ക്കണമെന്നും ആവശ്യമുയർന്നു. എംഎൽഎമാരായ എം എം മണി, അഡ്വ. എ രാജ, വാഴൂർ സോമൻ, എൽഡിഎഫ് നേതാക്കളായ കെ കെ ശിവരാമൻ, സി വി വർഗീസ്, കെ സലിംകുമാർ, ജോസ് പാലത്തിനാൽ, മാത്യു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






