മാട്ടുകട്ടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: 2 പേര്‍ക്ക് പരിക്ക്
മാട്ടുകട്ടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: മാട്ടുകട്ടയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 യുവാക്കള്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. ഇരു ദിശയിൽ നിന്നും അമിത വേഗതയിൽ എത്തിയ ബൈക്കുകൾ ഒരേ ദിശയിൽ വന്നതുകൊണ്ടാണ് അപകടം സംഭവിച്ചത് എന്ന് ദൃക്സാക്ഷികൾ പറയുന്നു. മാട്ടുക്കട്ട സ്വദേശിയായ യുവാവ് സഞ്ചരിച്ച സ്‌കൂട്ടിയും പൊന്മുടി സ്വദേശി സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






