ഇരട്ടയാര്‍ അപകടം: കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണല്‍മുഖത്ത് തിരച്ചില്‍
ഇരട്ടയാര്‍ അപകടം: കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണല്‍മുഖത്ത് തിരച്ചില്‍

ഇടുക്കി: ഇരട്ടയാര്‍ അണക്കെട്ടില്‍ കാണാതായ കുട്ടിക്കായി കട്ടപ്പന അഗ്നിരക്ഷാസേന അഞ്ചുരുളിയിലെ ടണല്‍മുഖത്ത് പരിശോധന തുടങ്ങി. ഉപ്പുതറ സ്വദേശികളായ രതീഷ്- സൗമ്യ ദമ്പതികളുടെ മകന്‍ അസൗരവ്(അക്കു- 12) വിനെയാണ് കാണാതായത്. ഇരട്ടയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. ഒരാളുടെ മൃതദേഹം ലഭിച്ചു. കായംകുളം സ്വദേശികളായ പൊന്നപ്പന്‍- രജിത ദമ്പതികളുടെ മകന്‍ അതുല്‍ ഹര്‍ഷ്(അമ്പാടി- 13) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഇരട്ടയാര്‍ അണക്കെട്ടിലെ ടണലിനു സമീപമാണ് അപകടം. ഓണാവധി ആഘോഷിക്കാന്‍ ഇരട്ടയാര്‍ ചേലക്കല്‍ക്കവല മൈലാടുംപാറ രവിയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. രവിയുടെ കൊച്ചുമക്കളാണ് ഇവര്‍. അതുലിന്റെ മൃതദേഹം കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തിച്ചു. അസൗരവിനെ കണ്ടെത്താന്‍ അഗ്നിരക്ഷാസേന അണക്കെട്ടില്‍ തിരച്ചില്‍ നടത്തുന്നു.
What's Your Reaction?






