വണ്ടിപ്പെരിയാറിൽ തൊഴിലാളികളുമായി എത്തിയ ജീപ്പ് മറിഞ്ഞ് 11 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

വണ്ടിപ്പെരിയാറിൽ തൊഴിലാളികളുമായി എത്തിയ ജീപ്പ് മറിഞ്ഞ് 11 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

May 7, 2024 - 23:36
Jun 28, 2024 - 00:15
 0
വണ്ടിപ്പെരിയാറിൽ തൊഴിലാളികളുമായി എത്തിയ ജീപ്പ് മറിഞ്ഞ് 11 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
This is the title of the web page

ഇടുക്കി : വണ്ടിപ്പെരിയാർ തൊണ്ടിയാർ എസ്റ്റേറ്റിൽ തൊഴിലാളികളുമായി എത്തിയ ജീപ്പ് മറിഞ്ഞ് അപകടം. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. ഗുരതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടുമല 57 ആം മൈലിൽ നിന്നും തൊഴിലാളികളുമായി വണ്ടിപ്പെരിയാർ തൊണ്ടിയാർ എസ്റ്റേറ്റിലേക്ക് പോയ ജീപ്പാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 8 മണിയോടുകൂടി ആയിരുന്നു അപകടം. ജീപ്പ് പുറകോട്ട് എടുക്കുന്നതിനിടയിൽ കുഴിയിലേക്ക് മറിഞ്ഞാണ് അപകടം. പട്ടുമുടി സ്വദേശിനികളായ സൂസയമ്മ (56)സംഗമരിയ (40) കൃഷ്ണമ്മ (59) രാമു (40)പട്ടുമല സ്വദേശിനി കളായ റാണി (49) ജയ (30) രാധ (32) വണ്ടിപ്പെരിയാർ സ്വദേശിനി കളായ മൈമുന (61) വസന്ത (27) ഹാജിറ (47) കവിത (34) എന്നിവർക്കാണ് സാരമായ പരിക്കേറ്റത്.ഇതിൽ കഴുത്തിന് ഗുരുതര പരിക്കേറ്റ പാട്ടുമുടി സ്വദേശിനി സൂസയമ്മയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

What's Your Reaction?

like

dislike

love

funny

angry

sad

wow