വണ്ടിപ്പെരിയാറില്‍ ജീപ്പ് മറിഞ്ഞ് മധ്യവയസ്‌കന്‍ മരിച്ചു
വണ്ടിപ്പെരിയാറില്‍ ജീപ്പ് മറിഞ്ഞ് മധ്യവയസ്‌കന്‍ മരിച്ചു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ നിയന്ത്രണം വിട്ട ജീപ്പ് മറഞ്ഞ് മധ്യവയസ്‌കന്‍ മരിച്ചു. വണ്ടിപ്പെരിയാര്‍ രാജാമുടി സ്വദേശി ജനാര്‍ദ്ദന്‍ (40) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 ഓടെയാണ് അപകടം. രാജാമുടിയില്‍ പുതുതായി ആരംഭിച്ച വീട് പണിക്ക് ആവശ്യമായ കട്ടള ഇറക്കി തിരികെ വരുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. റോഡില്‍ നിന്നും തെന്നിമാറിയ വാഹനം 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടസമയം വാഹനത്തിന്റെ അടിയില്‍ അകപ്പെട്ട ജനാര്‍ദ്ദനെ നാട്ടുകാരുടെ നേതൃത്വത്തില്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ ദൈവകനി, മക്കള്‍: പ്രവീണ്‍, അജയ്
What's Your Reaction?






